പാലക്കാട്: നവംബർ ഒന്നിന് ആരംഭിച്ച ഭരണഭാഷാവാരാഘോഷ പരിപാടികളുടെ ജില്ലാതല സമാപന സമ്മേളനം ജില്ലാ കളക്ടർ കെ.സുധീർ ഉദ്ഘാടനം ചെയ്തു. ഭാഷാവാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളായവർക്കുള്ള പുരസ്‌കാരങ്ങളും കളക്ടർ വിതരണം ചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ എ.ഡി.എം എ.അബ്ദുൾ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഐ.ആർ.പ്രസാദ്, ഹുസൂർ ശിരസ്തദാർ പി.ഷാജി, ജൂനിയർ സൂപ്രണ്ട് എൻ.ആർ.ശ്രീവത്സൻ എന്നിവർ സംസാരിച്ചു. വോയ്സ് ഓഫ് കളക്ടറേറ്റ് അവതരിപ്പിച്ച സംഗീതപരിപാടിയും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |