SignIn
Kerala Kaumudi Online
Sunday, 04 October 2026 12.28 PM IST

വാടക ഇളവ് അനുവദിക്കണം

1

പാലക്കാട്: വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം ചേർന്നു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് സി.വി. സതീഷ് അദ്ധ്യക്ഷനായി. ജില്ലാ വർക്കിംഗ് പ്രസിഡന്റുമാരായ സുധാകരൻ പ്ലാക്കാട്ട്, വി.ജി. ദീപേഷ്, ജില്ലാ ഭാരവാഹികളായ കെ.ആർ. ശരരാജ്, ഹരിദാസ് മച്ചിങ്ങൽ, രവീന്ദ്രൻ കൊടുവായൂർ, മണികണ്ഠൻ പട്ടാമ്പി, സുരേഷ് വണ്ടാഴി, വി.ബി. രാജു, റസാഖ് തൃത്താല എന്നിവർ പങ്കെടുത്തു. കൊവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായുള്ള അടച്ചുപൂട്ടലിനെ തുടർന്ന് വ്യാപാര മാന്ദ്യം നേരിടുന്ന വ്യാപാരികൾക്ക്, സഹായമെന്ന നിലയിൽ സർക്കാർ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങൾക്ക് പ്രഖ്യാപിച്ച വാടക ഇളവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാരികൾക്ക് കൂടി അനുവദിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പും സംസ്ഥാന സർക്കാരും തയ്യാറാകണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL