SignIn
Kerala Kaumudi Online
Thursday, 22 October 2026 10.36 PM IST

വീട് നി​ർമ്മി​ച്ച് നൽകി​

sneha-bhavanam

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് പണിതു നൽകുന്ന 322-ാം സ്‌നേഹഭവനം കുമാരി മാത്യുവിന്റെ സഹായത്താൽ കോന്നി ആനകുത്തി ഇരുപത് ഏക്കർ ദേവി ഭവനത്തിൽ ദേവിക്കും രണ്ട് കുഞ്ഞുങ്ങൾക്കുമായി നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും കുമാരി മാത്യുവിന്റെ സഹോദരങ്ങളായ ഷൈനിയും ബെറ്റിയും ചേർന്ന് നിർവഹിച്ചു. അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയതാണ് വീട്. വാർഡ് മെമ്പർ ജിഷ ജയകുമാർ, പ്രോജക്ട് കോഡിനേറ്റർ കെ.പി.ജയലാൽ,ബിജു കുമാർ, ജോർജ് മാമൻ, കെ.ഐ.വർഗീസ് മാപ്പിള എന്നിവർ പ്രസംഗിച്ചു.

.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL