
റാന്നി : തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമായി മാറി റാന്നി മിനി സിവിൽ സ്റ്റേഷൻ പരിസരം. താലൂക്ക് ഓഫീസ്, കോടതി, ഫയർ ഫോഴ്സ്, രജിസ്ട്രാർ ഓഫീസ് മുതലായ പ്രധാനപ്പെട്ട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപത്താണ് തെരുവുനായ്ക്കൾ താവളമാക്കിയിരിക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന ആളുകൾക്ക് നേരെയും ജീവനക്കാർക്ക് നേരെയും തെരുവുനായ്ക്കൾ കുരച്ചു ചാടുന്നത് പതിവാണ്. ശുചിമുറികളിലും വാഹനങ്ങളുടെ അടിയിലും തെരുവുനായ്ക്കൾ പതുങ്ങിക്കിടക്കാറുണ്ട്. ഇവയെ തുരത്താനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. സിവിൽ സ്റ്റേഷനിൽ എത്തുന്ന മുതിർന്നവരും സ്ത്രീകളുമാണ് ഏറെയും ബുദ്ധിമുട്ടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |