
മല്ലപ്പള്ളി : വയനാട് വഞ്ചനാദിനത്തിന്റെ ഭാഗമായി കുന്നന്താനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഞ്ഞിലിത്താനത്ത് നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും ഡി.സി.സി ജനറൽ സെക്രട്ടറി കോശി പി.സക്കറിയ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇൻചാർജ് സുനിൽ ആഞ്ഞിലിത്താനം അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി മെമ്പർ സുരേഷ്ബാബു പാലാഴി, ഗ്രേസിമാത്യു, മാലതി സുരേന്ദ്രൻ, രാമചന്ദ്രൻ കാലായിൽ, എം.കെ.ശശിധരൻ, ഷാജൻ പോൾ, ചന്ദ്രൻപിള്ള, മാത്യു ചെറിയാൻ, സുജി ഫിലിപ്പ്, മാത്തുക്കുട്ടി, റെജി ഇഞ്ചാക്കാടൻ, അനിയൻ മാന്താനം, ഷാജി പാമല, പി.കെ.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |