SignIn
Kerala Kaumudi Online
Thursday, 22 October 2026 10.36 PM IST

നാഷണൽ ജനതാദൾ പ്രതിഷേധം

janatha

പത്തനംതിട്ട : ഇന്ത്യാ മുന്നണി നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയെ അവഹേളിക്കുന്ന സംഘപരിവാർ, ബി.ജെ.പി നേതൃത്വത്തിന്റെ നിലപാടിൽ നാഷണൽ ജനതാദൾ ജില്ലാ കമ്മി​റ്റി പ്രതിഷേധിച്ചു. രാജ്യത്തെ ന്യൂനപക്ഷ അവഗണനയും ഏകാധിപത്യ സ്വരവുമാണ് സംഘപരിവാർ പ്രസ്താവനയിലൂടെ കാണുന്നത് എന്ന് യോഗം വിലയിരുത്തി. ജില്ലാ പ്രസിഡന്റ് ജോൺ സാമുവേൽ അദ്ധ്യക്ഷനായി​രുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് വത്സമ്മ ജോൺ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മധു ചെമ്പുകുഴി, ശാന്തിജൻ ചൂരക്കുന്നേൽ, ഷാജി, കോന്നിയൂർ ആനന്ദൻ, ജെയ്‌സൻ ഉതുംകുഴിയിൽ, വിലാസിനി പാപ്പൻ, കാർത്ത്യായനി, മണി മോഹൻ, തങ്കമണി കുമാരൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL