SignIn
Kerala Kaumudi Online
Thursday, 22 October 2026 4.42 PM IST

പത്തനംതിട്ട ജില്ലയ്ക്ക് 43 വയസ്

pta

പ​ത്ത​നം​തി​ട്ട​ ​ജി​ല്ല​ ​ഇ​ന്ന് ​നാ​ൽ​പ്പ​ത്തി​മൂന്നാം പി​റന്നാളി​ന്റെ മധുരം നുകരും.​ ​വി​ക​സ​ന​ ​വ​ഴി​യി​ൽ​ ​കു​തി​ച്ചും​ ​കി​ത​ച്ചു​മാ​ണ് ​ജി​ല്ല​യു​ടെ​ ​മു​ന്നോ​ട്ടു​ള്ള​ ​പോ​ക്ക്.​ ​പ്രവാസി​കളും ക​ർ​ഷ​ക​രും​ ​ക​ലാ​കാ​ര​ൻ​മാ​രും​ ​ഏ​റെ​യു​ള്ള,​ ​ആ​ത്മീ​യ​ത​യു​ടെ​ ​വെ​ളി​ച്ചം​ ​തൂ​വു​ന്ന​ ​നാ​ടി​ന്റെ​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ലെ​ ​സ്ഥി​തി​ക​ളേ​ക്കു​റി​ച്ച് ​ഒ​ര​ന്വേ​ഷ​ണം....

ജില്ലാ ആസ്ഥാനത്ത് ആദ്യ മേൽപ്പാലം

2021 ഡിസംബ‌ർ 13ന് നിർമ്മാണോദ്ഘാടനം നടന്ന അബാൻ മേൽപ്പാലം ജി​ല്ലയുടെ വരും നാളി​ന്റെ പ്രതീക്ഷയാണ്. ഇരുപത്തൊന്നു തൂണുകളിലായി ഇരുപത് സ്ലാബാണ് മേൽപ്പാലത്തിനുള്ളത്. 611.8 മീറ്റർ നീളം മേൽപ്പാതയ്ക്കുണ്ട്. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമ്മാണച്ചുമതല. കിഫ് ബി പദ്ധതിയിൽ 46.50 കോടി മുടക്കിയാണ് നിർമ്മാണം.

കോഴഞ്ചേരി പുതി​യ പാലം

2018ൽ ആരംഭിച്ച കോഴഞ്ചേരി പാലംപണി 2021ൽ പൂർത്തിയാക്കുമെന്നായിരുന്നു ആദ്യ കരാറിലുണ്ടായിരുന്നത്. പിന്നീട് നിരവധി കരാറുകൾ മാറി മറിഞ്ഞു. നിർമ്മാണം കാലാവധി 2025 മേയിൽ അവസാനിക്കും. അറുപത് ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്.

കോഴഞ്ചേരി ഭാഗത്ത് 90 മീറ്ററും നെടുംപ്രയാർ ഭാഗത്ത് 344 മീറ്ററും നീളത്തിൽ അപ്രോച്ച് റോഡുകൾ ഉണ്ടാകും. മാരാമൺ കൺവെൻഷൻ നഗറിലേക്കുള്ള വഴികൾ നിലനിറുത്തുന്നതിനായി അപ്രോച്ച് റോഡിന് സമീപം നടവഴികളും ഒരുക്കും.

13.51കോടി ചെലവി​ൽ റെയി​ൽവേ നവീകരണം

തിരുവല്ല: അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവല്ല റെയിൽവേ സ്റ്റേഷന്റെ വികസിപ്പിക്കുന്നത് ജില്ലയുടെ വളർച്ചയ്ക്ക് മുതൽക്കൂട്ടാകും. കേന്ദ്രസഹായത്തോടെ 13.51കോടി ചെലവഴിച്ചാണ് സ്റ്റേഷന്റെ വികസനം നടത്തുന്നത്. ജില്ലയുടെ തീർത്ഥാടന, ടൂറിസം മേഖലയുടെ വികസനത്തിന് തിരുവല്ല സ്റ്റേഷൻ നവീകരണം മുതൽക്കൂട്ടാകും.

ണ്. സ്റ്റേഷന്റെ എല്ലാഭാഗത്തും പൂർണമായും വെളിച്ചം എത്തിക്കാനുള്ള പ്രവർത്തികളും നടക്കുന്നു. ഈവർഷം തന്നെ നവീകരണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

കോന്നി മെഡി​ക്കൽ കോളേജ്

കോന്നി : സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കോന്നി ഗവ.മെഡിക്കൽ കോളേജിലെ അക്കാദമിക് ബ്ലോക്കിൽ വിപുലമായ സംവിധാനങ്ങൾ ഒരുക്കി​. 40 കോടി രൂപ ചെലവഴിച്ചാണ് നാല് നിലകളുള്ള അക്കാദമിക് ബ്ലോക്ക് നിർമ്മിച്ചത്. 100 വിദ്യാർത്ഥികളുടെ പഠനത്തിനാവശ്യമായ വിപുലമായ സംവിധാനങ്ങളോടെയാണ് അക്കാദമിക് ബ്ലോക്ക് സജ്ജമാക്കിയത്. 250 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി​.

ജി​ല്ലയുടെ വേദനയായി​ നവീൻ ബാബു

യാത്രയയപ്പ് യോഗത്തിൽ കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പരസ്യവിമർശനം നടത്തിയതിൽ മനംനൊന്ത് മലയാലപ്പുഴ സ്വദേശിയായ കണ്ണൂർ എ.ഡി.എം കെ.നവീൻ ബാബു ജീവനൊടുക്കിയ സംഭവം പത്തനംതി​ട്ടയുടെ ചരി​ത്രത്തി​ലെ തീരാനോവായി​. വിരമിക്കാൻ 7 മാസം മാത്രമായിരുന്നു ബാക്കി. പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിന് ശേഷമുള്ള യാത്രയയപ്പ് യോഗത്തിലായിരുന്നു വിമർശനം.

കാലാതീതം ഈ മടക്കം

ഹിമാചലിലെ മഞ്ഞുമലയിൽ 56 വർഷം മുമ്പ് വിമാനം തകർന്ന് മരണം സംഭവിച്ച സൈനികൻ ഇലന്തൂർ സ്വദേശി​ തോമസ് ചെറിയാന്റെ മൃതദേഹം കണ്ടെത്തി നാട്ടി​ൽ സംസ്കരി​ച്ചത് നാലു പതി​റ്റാണ്ട് പി​ന്നി​ട്ട പത്തനംതി​ട്ടയുടെ ചരി​ത്രത്തി​ലെ പുതി​യ ഏടായി​മാറി​.

1968 ഫെബ്രുവരി ഏഴിനാണ് ഹിമാചൽ പ്രദേശിലെ റോത്താേംഗ് പാസിൽ വച്ച് 102 സൈനികർ സഞ്ചരിച്ച വ്യോമസേന വിമാനം കാണാതായത്. ഒൻപതുപേരുടെ മൃതദേഹങ്ങൾ മാത്രമേ കണ്ടെടുക്കാൻ കഴിഞ്ഞിരുന്നുള്ളൂ. കഴി​ഞ്ഞ ഒക്ടോബർ 3ന് ആണ് തോമസ് ചെറിയാന്റെ മൃതദേഹം നാട്ടിലെത്തിച്ചത്.

ജില്ലയുടെ ശിൽപ്പിയെ മറന്നുവോ

പ​ത്ത​നം​തി​ട്ട​ ​ജി​ല്ല​യു​ടെ​ ​ശി​ല്പി​യും​ ​മു​ൻ​ ​എം.​എ​ൽ.​എ​യു​മാ​യ​ ​കെ.​കെ.​നാ​യ​രു​ടെ​ ​പ്ര​തി​മ​ ​ശ​ബ​രി​മ​ല​ ​ഇ​ട​ത്താ​വ​ള​ത്തി​ന് ​സ​മീ​പം​ ​ഉ​പേ​ക്ഷി​ച്ച​ ​മ​ട്ടി​ലാ​ണ് ​ഇ​ന്നു​ള്ള​ത്.​ ​പ്രൈ​വ​റ്റ് ​ബ​സ് ​സ്റ്റാ​ൻ​ഡി​ന് ​മു​മ്പി​ൽ​ ​സ്ഥാ​പി​ച്ചി​രു​ന്ന​ ​പ്ര​തി​മ​ ​അ​ബാ​ൻ​ ​മേ​ൽ​പ്പാ​ലം​ ​പ​ണി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​മാ​റ്റു​ക​യാ​യി​രു​ന്നു.
മേ​ൽ​പ്പാ​ല​ത്തി​ന്റെ​ ​നി​ർ​മ്മാ​ണാ​രം​ഭം​ ​മു​ത​ലു​ള്ള​ ​ഗ​താ​ഗ​ത​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​കാ​ര​ണം​ ​വാ​ഹ​ന​ങ്ങ​ൾ​ ​ഇ​ടി​ച്ച് ​പ്ര​തി​മ​യു​ടെ​ ​ഇ​രു​മ്പ് ​സം​ര​ക്ഷ​ണ​ ​വേ​ലി​ ​ത​ക​ർ​ന്ന​ ​ശേ​ഷ​മാ​ണ് ​പ്ര​തി​മ​ ​മാ​റ്റു​ന്ന​ത്.​ 2013​ ​ൽ​ ​കെ.​കെ.​നാ​യ​രു​ടെ​ ​നി​ര്യാ​ണ​ത്തെ​ ​തു​ട​ർ​ന്ന് ​ന​ഗ​ര​സ​ഭ​ ​കെ.​കെ.​നാ​യ​ർ​ക്ക് ​സ്മാ​ര​ക​മാ​യി​ ​പ്ര​തി​മ​ ​സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.​ ​ടൗ​ൺ​ ​പ്ലാ​നിം​ഗു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​അ​ബാ​ൻ​ ​ജം​ഗ്ഷ​നി​ൽ​ ​പു​തി​യ​ ​പ്ര​തി​മ​ ​സ്ഥാ​പി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL