SignIn
Kerala Kaumudi Online
Thursday, 22 October 2026 4.42 PM IST

ജില്ലയിൽ കനത്ത മഴ

rain

പത്തനംതിട്ട : ഫെയ്ഞ്ചൽ ചുഴിലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഉണ്ടായ കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ജില്ലയിൽ കനത്ത മഴ. ഇന്നലെ രാവിലെ മുതൽ ജില്ലയുടെ ഒട്ടുമിക്ക സ്ഥലങ്ങളിലും ശക്തമായ മഴയാണ് പെയ്തത്. ശനിയാഴ്ചയും പലയിടങ്ങളിലും ശക്തമായ മഴ ലഭിച്ചിരുന്നു. നദികളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയർന്നു. ഇന്നലെ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
ഇന്നലെ രാവിലത്തെ കണക്കുകൾ പ്രകാരം ജില്ല ആസ്ഥാനമായ പത്തനംതിട്ടയിൽ 52 മില്ലിമീറ്റർ മഴ പെയ്തു. നിലയ്ക്കലിൽ 50 മില്ലിമീറ്ററും കോന്നി എസ്‌റ്റേറ്റിൽ 38.3 മില്ലിമീറ്ററും മഴ ലഭിച്ചു. മൂഴിയാറിൽ 36.2, പെരുന്തേനരുവി 43 മില്ലിമീറ്ററും മഴ ലഭിച്ചു. വനമേഖലയിൽ മഴ കുറവായതിനാൽ നദികളിൽ ജലനിരപ്പ് കാര്യമായി ഉയർന്നിരുന്നില്ല. എന്നാൽ ഇന്നലെ പകൽ മുഴുവൻ ലഭിച്ചതോടെ പമ്പ, അച്ചൻകോവിൽ, മണിമല നദികളിൽ വൈകുന്നേരത്തോടെ ജലനിരപ്പ് ഉയർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL