
പത്തനംതിട്ട : ഡോ.എം.എസ്.സുനിലിന്റെ 337-ാമത് സ്നേഹഭവനം പുതുവത്സര സമ്മാനമായി ലൂസി ഫിലിപ്പിന്റെ ആറംഗ കുടുംബത്തിന് കൈമാറി.
വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ഡോ.എം.എസ്.സുനിൽ നിർവഹിച്ചു. വർഷങ്ങളായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിലായിരുന്നു ലൂസി ഫിലിപ്പും ഭർത്താവ് ഫിലിപ്പ് ജോസഫും, മകൻ സജി ഫിലിപ്പും സജിയുടെ ഭാര്യ ജാൻസിയും രണ്ട് കുട്ടികളും താമസിച്ചിരുന്നത്. സജി കൂലിവേല ചെയ്തുകൊണ്ടുവരുന്ന വരുമാനം കൊണ്ടായിരുന്നു കുടുംബം നിത്യചെലവിന് വക കണ്ടെത്തിയിരുന്നത്. ഇവരുടെ ദയനീയ അവസ്ഥ നേരിൽ കണ്ടു മനസ്സിലാക്കിയ എം.എസ്.സുനിൽ മൂന്ന് മുറികളും അടുക്കളയും ഹാളും ശുചിമുറിയും, സിറ്റൗട്ട് മടങ്ങിയ വീട് പണിത് നൽകുകയായിരുന്നു. വാർഡ് മെമ്പർ ദിനമണി.പി.ബി, പ്രോജക്ട് കോർഡിനേറ്റർ കെ.പി.ജയലാൽ, എബ്രഹാം കുര്യൻ, സന്തോഷ് ജോസഫ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |