
തിരുവല്ല : വാരിക്കാട് സിറിയൻ ജാക്കോബൈറ്റ് പബ്ലിക് സ്‌കൂളും റേഡിയോ മാക്ഫാസ്റ്റും ചേർന്ന് കുരുന്ന് മനസുകൾക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കാനായി ഒരുക്കുന്ന ദൃശ്യവിരുന്ന് മിന്റോറ നാലിന് രാവിലെ 9.30ന് നടക്കും. സിറിയൻ ജാക്കോബൈറ്റ് സ്‌കൂളിൽ ചലച്ചിത്ര സംവിധായകൻ ബാബു തിരുവല്ല ഉദ്ഘാടനം ചെയ്യും. സ്‌കൂൾ പ്രിൻസിപ്പൽ അജി അലക്സ് അദ്ധ്യക്ഷത വഹിക്കും. രണ്ടര മുതൽ 5 വയസ് വരെയുള്ള കുട്ടികൾക്കായി കളറിംഗ്, ഫാൻസിഡ്രസ്, ഓർമ്മശക്തി പരിശോധന, കുട്ടികളും മാതാപിതാക്കളും ചേർന്ന് നടത്തുന്ന ഡാർലിംഗ് ഡിയോസ് എന്നീ മത്സരങ്ങളാണ് സംഘടിപ്പിക്കുക. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 2000, 1000 കാഷ് പ്രൈസും പങ്കെടുക്കുന്നവർക്ക് പ്രോത്സാഹന സമ്മാനവും ലഭിക്കും. തിരുവല്ല സ്വകാര്യ ബസ് സ്റ്റാന്റ്, ആഞ്ഞിലിത്താനം, പായിപ്പാട്, നാലുകോടി എന്നിവിടങ്ങളിൽ നിന്ന് വാഹന സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും സൗജന്യമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും സ്‌കൂൾ അക്കാദമിക് ഡയറക്ടർ ഡോ.നെൽസൺ പി.എബ്രഹാം, കമ്മാണ്ടർമാരായ മോഹൻ ചെറിയാൻ, എബ്രഹാം ചാക്കോ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രജിസ്‌ട്രേഷന് ബന്ധപ്പെടുക. ഫോൺ : 8078 72250, 82810 99250.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |