SignIn
Kerala Kaumudi Online
Thursday, 22 October 2026 4.42 PM IST

ശരണസന്നിധിയിൽ താളവിസ്മയം തീർത്ത് മട്ടന്നൂരും സംഘവും 

mattannoor

ശബരിമല : ശരണ സന്നിധിയിൽ താള വിസ്മയം തീർത്ത് ശങ്കരൻകുട്ടിമാരാരും സംഘവും കൊട്ടി കയറിയത് ഭക്തർക്ക് പുതുവത്സര പുലരിയിൽ നവ്യാനുഭവമായി. മലയാളിയുടെ പ്രിയ വാദകനും സംഗീത നാടക അക്കാദമി ചെയർമാനുമായ മട്ടന്നൂർ ശങ്കരൻകുട്ടിമാരാരും മക്കളായ ശ്രീകാന്ത്, ശ്രീരാജ് എന്നിവരുമാണ് തായമ്പകയിൽ മേളപ്പെരുക്കത്തിന്റെ അവിസ്മരണീയമായ മൂഹൂർത്തമൊരുക്കിയത്. ചൊവ്വാഴ്ച രാത്രി മല കയറിയെത്തിയ സംഘം ഇന്നലെ രാവിലെ എട്ടരയോടെയാണ് അയ്യപ്പ സന്നിധിയിൽ തായമ്പക അവതരിപ്പിച്ചത്. കലാമണ്ഡലം ഉണ്ണികൃഷ്ണനും വെള്ളിനേഴി ആനന്ദും ഇടം തലയിലും വെള്ളിനേഴി രാംകുമാർ, കീനൂർ സുബീഷ്, തൃശൂർ ശബരി, ഇരിങ്ങാലക്കുട ഹരി എന്നിവർ വലം തലയിലും മട്ടന്നൂരിനെ അനുഗമിച്ചു. മട്ടന്നൂർ അജിത്ത് മാരാർ, വെള്ളിനേഴി വിജയൻ, കല്ലുവഴി ശ്രീജിത്, പുറ്റേക്കാട് മേഘനാദൻ, തൃക്കടീരി ശങ്കരൻകുട്ടി, മട്ടന്നൂർ ശ്രീശങ്കർ മാരാർ എന്നിവർ ചേർന്ന് താളമൊരുക്കി. എ.ഡി.ജി.പി എസ്.ശ്രീജിത്, ദേവസ്വം ബോർഡ് അംഗം അഡ്വ.എ.അജികുമാർ എന്നിവർ ചേർന്ന് മട്ടന്നൂരിനെ സ്വീകരിച്ചു. തായമ്പകയ്ക്കുശേഷം അയ്യപ്പനെ ദർശിച്ചാണ് സംഘം മടങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL