SignIn
Kerala Kaumudi Online
Thursday, 22 October 2026 4.42 PM IST

പുതുവത്സരത്തെ വരവേറ്റ് ശബരിമലയും

02-sabari-happy-new-year

ശബരിമല : സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള കേരള പൊലീസ് ടീം, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ്, ഫയർ ഫോഴ്‌സ്, മറ്റ് വകുപ്പുകളിലെ ജീവനക്കാർ തുടങ്ങിയവർ ചേർന്ന് പുതുവത്സരത്തെ വരവേറ്റു. ഹാപ്പി ന്യൂ ഇയറെന്ന് കർപ്പൂരം കൊണ്ടെഴുതിയാണ് പുതുവർഷത്തെ വരവേറ്റത്. ചോക്ക് കൊണ്ട് വരച്ച കളങ്ങളിൽ കർപ്പൂരം നിറച്ച ശേഷം കൃത്യം 12 മണിക്ക് ശബരിമലയിലെ പൊലീസ് ചീഫ് എ.ഡി.ജി.പി എസ്.ശ്രീജിത്ത് കർപ്പൂരത്തിലേക്കഗ്‌നി പകർന്നു. സന്നിധാനത്തെത്തിയ അയ്യപ്പഭക്തർക്കും ഇത് കൗതുകക്കാഴ്ചയായി. ശരണം വിളികളോടെയും പുതുവത്സരാശംസകൾ നേർന്നും അവർ ആഘോഷത്തിന്റെ ഭാഗമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL