
കോഴഞ്ചേരി : മദ്ധ്യതിരുവിതാംകൂർ പുഷ്പമേള 9 മുതൽ 19 വരെ കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കും. പന്തലിന്റെ കാൽനാട്ട് കർമ്മം കോഴഞ്ചേരി അഗ്രിഹോർട്ടി സൊസൈറ്റി രക്ഷാധികാരി മിനി മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ റോയി എം.മുത്തൂറ്റ് നിർവ്വഹിച്ചു.
അഗ്രിഹോർട്ടി പ്രസിഡന്റ് വിക്ടർ ടി.തോമസിന്റെ അദ്ധ്യക്ഷനായിരുന്നു. കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ്, മല്ലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ജോസഫ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ.കൃഷ്ണകുമാർ, കോഴഞ്ചേരി ഗ്രാമപഞ്ചായത്തംഗങ്ങളായ മിനി സുരേഷ്, സാലി ഫിലിപ്പ്, ബിജിലി പി.ഈശോ, ബിജോ പി.മാത്യു, ജിജി വറുഗീസ്, സോണി കൊച്ചുതുണ്ടിയിൽ, ഗീതു മുരളി, സുനിത ഫിലിപ്പ്, റ്റി.റ്റി.വാസു, പ്രൊഫ. ടി.എം.ഏബ്രഹാം, ട്രഷറർ വിജോ പൊയ്യാനിൽ, ഷാജി പള്ളിപീടികയിൽ, സത്യൻ നായർ, റ്റി.എം. ഫിലിപ്പ്, ലതാ ചെറിയാൻ, ലീബാ ബിജി, പുഷ്പ ജോർജ്, ബാലകൃഷ്ണൻ ടി.കെ., ജിഷ മാത്യു, രവീന്ദ്രൻ, നിജിത് വർഗീസ്, നാസർ, പ്രസന്ന കുമാർ, തോമസ് കെ.ശാമുവേൽ, ബിനു പരപ്പുഴ, ഗോപി മുരിക്കേത്ത്, സുരേഷ് കെ.ആർ എന്നിവർ പ്രസംഗിച്ചു. പ്രസാദ് ആനന്ദ ഭവൻ സ്വാഗതവും ശ്രീകുമാർ ഇരുപ്പക്കാട്ട് നന്ദിയും രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |