
പ്രക്കാനം: പ്രക്കാനം റസിഡന്റ്സ് അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സര ആഘോഷം ഇന്ന് നടക്കും. വൈകുന്നേരം 6.30ന് കത്തനാരപ്പൂപ്പൻ സ്മാരക ഹാളിൽ നടക്കുന്ന കുടുംബസംഗമത്തോടുകൂടി പരിപാടി ആരംഭിക്കും. അസോസിയേഷൻ പ്രസിഡന്റ് തോമസ് ജോൺ അദ്ധ്യക്ഷനാകും. ചെന്നീർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസ് ഉദ്ഘാടനം നിർവ്വഹിക്കും. റവ.ഫാ.പി.ജെ.ജോസഫ് വെട്ടിക്കൂട്ടത്തിൽ മുഖ്യസന്ദേശം നൽകും. സുനിൽ.പി, എം.വി.രാജൻ എന്നിവർ സംസാരിക്കും. അസോസിയേഷൻ ക്വയർ കരോൾ ഗാനങ്ങൾ ആലപിക്കും. തുടർന്ന് അസോസിയേഷൻ അംഗങ്ങളായ രണ്ട് മികച്ച കർഷകരെ ആദരിക്കും. അസോസിയേഷൻ കുടുംബാംഗങ്ങളുടെ കലാപരിപാടികൾ സ്നേഹവിരുന്ന് എന്നിവയുമുണ്ടായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |