
തിരുവല്ല : തപസ്യയുടെ ആഭിമുഖ്യത്തിൽ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനെ അനുസ്മരിക്കാൻ തുഞ്ചൻ ദിനാചരണസഭ സംഘടിപ്പിച്ചു. വള്ളംകുളം നാഷണൽ ഹൈസ്കൂൾ പ്രഥമാദ്ധ്യാപകൻ ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. തപസ്യ ജില്ലാ ഉപാദ്ധ്യക്ഷൻ ഡോ.നിരണം രാജൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.തോമസ് വർഗീസ് അനുസ്മരണ പ്രഭാഷണം നടത്തി. ശിവകുമാർ അമൃതകല തപസ്യ സുവർണ്ണ ജയന്തി വിളംബരം നടത്തി. പ്രശാന്ത്കുമാർ, ജി.ആനന്ദ് മല്ലപ്പള്ളി, പ്രസാദ് കവുങ്ങുംപ്രയാർ, പ്രശാന്ത് ജഗൻ, ഉണ്ണികൃഷ്ണൻ വസുദേവം, ശ്രീദേവി മഹേശ്വർ, സുനിൽ കല്ലൂപ്പാറ, വിഷ്ണു പി.എം, ആർ.എൽ.വി സനോജ് പുറമറ്റം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |