SignIn
Kerala Kaumudi Online
Thursday, 22 October 2026 4.41 PM IST

എം.ടി അനുസ്മരണം

ayyappa

ചെങ്ങന്നൂർ : ഇരമില്ലിക്കര ശ്രീ അയ്യപ്പാ കോളേജിൽ എൻ.എസ്.എസ് യൂണിറ്റിന്റെയും സാഹിത്യ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ എം.ടി അനുസ്മരണം നടത്തി. പല്ലന കുമാരനാശാൻ സ്മാരകം ചെയർമാൻ രാമപുരം ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ആധുനിക മലയാളിയുടെ ചിന്തകളെയും ജീവിതവീക്ഷണത്തെയും ഇത്രയധികം സ്വാധീനിച്ച മറ്റൊരു എഴുത്തുകാരൻ സമകാലിക മലയാള സാഹിത്യത്തിൽ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം അനുസ്മരിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.സുരേഷ്.എസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.അനിൽ കുമാർ, കെ.പി കോളേജ് യൂണിയൻ മാഗസിൻ എഡിറ്റർ സിയാന.എസ്, സാഹിത്യ ക്ലബ്‌ അംഗം ആരതി.എസ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL