SignIn
Kerala Kaumudi Online
Thursday, 22 October 2026 4.42 PM IST

കോന്നിയിലെ പട്ടയപ്രശ്നം : ഡിജിറ്റൽ സർവേ അതിവേഗം

photo

കോന്നി: നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഡിജിറ്റൽ സർവേ വേഗത്തിലാക്കാൻ നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട് അഡ്വ. കെ.യു. ജനീഷ് കുമാർ എം. എൽ .എ യുടെ അദ്ധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം പഞ്ചായത്തുതലത്തിൽ ചേർന്നു. തണ്ണിത്തോട്, ചിറ്റാർ,സീതത്തോട് പഞ്ചായത്തുകളിലാണ് യോഗം ചേർന്നത്. പട്ടയം നൽകുന്നതിന്റെ ഭാഗമായി മൂന്ന് പഞ്ചായത്തുകളിലെയും ഡിജിറ്റൽ സർവേ നടപടികൾ സമയ ബന്ധിതമായി വേഗത്തിൽ പൂർത്തികരിക്കാൻ തീരുമാനിച്ചു. വിവിധ യോഗങ്ങളിൽ ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ, തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് ഷാജി കെ സാമുവൽ, ചിറ്റാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവികല എബി ,സീതത്തോട് പഞ്ചായത്ത്‌ പ്രസിഡന്റ് പി. ആർ. പ്രമോദ്, കോന്നി തഹസിൽദാർ എസ്. സുധീപ്, പത്തനംതിട്ട സർവേ സൂപ്രണ്ട് നമ്പർ രണ്ട് എം. മണിക്കുട്ടൻ, ജില്ലാ സർവേ സൂപ്രണ്ട് എം എസ് ഗീതാമണി അമ്മ, പി സർവേ ഡെപ്യൂട്ടി ഡയറക്ടർ എസ്. എസ്. ബിനു, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

പ്രധാന തീരുമാനങ്ങൾ : വില്ലേജുകളിലെ എല്ലാ ഭൂമിയും അളന്ന് തിട്ടപ്പെടുത്തും. കർഷകരുടെ കൈവശമുള്ള കൈവശ കൃഷിഭൂമി അളന്നു തിട്ടപ്പെടുത്തും.അതിരാടയാളങ്ങൾ സ്ഥാപിക്കും.ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും ഉദ്യോഗസ്ഥർക്ക് ആവശ്യമായ സഹായസഹകരണങ്ങൾ നൽകണം. വനാതിർത്തിയിൽ ജണ്ട ഇട്ടു തിരിച്ച കൈവശഭൂമിയും പട്ടയഭൂമിയിലും സർവേ നടത്തും.ഇതിനായി 20 പേർ അടങ്ങുന്ന സംഘത്തെയാണ് ഓരോ പഞ്ചായത്തിലും നിയോഗിക്കുക.വനാവകാശ പ്രകാരം നൽകിയ ഭൂമിയിലും സർവേ നടത്തും. സർവേയുമായി ബന്ധപ്പെട്ട ക്യാമ്പ് ഓഫീസ് പ്രവർത്തിക്കും.സീതത്തോട് വില്ലേജിൽ ഡിജിറ്റൽ സർവേ നടപടികളുടെ ഭാഗമായി ക്യാമ്പ് ഓഫീസ് പ്രവർത്തനം തുടങ്ങി.

.നടപടികൾ പൂർത്തിയാകുന്നതോടെ ആറായിരത്തോളം കുടുംബങ്ങളുടെ കൈവശമുള്ള 1970.041 ഹെക്ടർ ഭൂമിയുടെ പട്ടയപ്രശ്നത്തിന് പരിഹാരമാകുമെന്ന് അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു,​.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL