കോന്നി : കിഴക്കൻ മലയോര മേഖലയുടെ കായിക സ്വപ്നങ്ങൾക്ക് ചിറകേകാൻ ആധുനിക സൗകര്യങ്ങളോടുകൂടിയ രണ്ട് സ്റ്റേഡിയങ്ങൾ കൂടി വരുന്നു. തണ്ണിത്തോട്, ഏനാദിമംഗലം ഗ്രാമപഞ്ചായത്തുകളിലാണ് പുതിയ സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നത്. ഇതിനായി രണ്ട് കോടി രൂപ അനുവദിച്ചതായി അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം ' പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിക്കുന്നത്. പ്രവൃത്തിയുടെ 50 ശതമാനം തുക സംസ്ഥാന സർക്കാരും 50 ശതമാനം തുക എം.എൽ .എ ഫണ്ടിൽ നിന്നും വിനിയോഗിക്കും.
ഒരു സ്റ്റേഡിയത്തിന് ഒരു കോടി രൂപ വീതമാണ് അനുവദിക്കുന്നത്. സംസ്ഥാന കായിക വകുപ്പ് മന്ത്രി വി .അബ്ദു റഹ്മാന് ജനീഷ് കുമാർ എം.എൽ.എ നൽകിയ നിവേദനത്തേ തുടർന്നാണ് ശോച്യാവസ്ഥയിലായിരുന്ന സ്റ്റേഡിയങ്ങൾ നവീകരിക്കുന്നതിനായി തുക അനുവദിച്ചത്.
സംസ്ഥാന കായിക വകുപ്പിന്റെ കീഴിൽ സ്പോർട്സ് കേരള ഫൗണ്ടേഷനാണ് പ്രവൃത്തിയുടെ നിർവഹണ ചുമതല. നിർമ്മാണം വേഗത്തിൽ നടപ്പിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച്
നിർദ്ദേശം നൽകുമെന്നും ഇതിനായി പ്രദേശത്തെ കായിക താരങ്ങളുടെയും ജനപ്രതിനിധികളുടെയും യോഗം വിളിക്കുമെന്നും എം.എം.എൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |