SignIn
Kerala Kaumudi Online
Thursday, 22 October 2026 4.42 PM IST

ഡി.സി.സി പ്രതിഷേധിച്ചു

31-ksu-mardanam

പത്തനംതിട്ട : കാതോലിക്കേറ്റ് കോളേജിലെ കെ.എസ്.യു നേതാക്കളെ ക്രൂരമായി മർദ്ദിച്ച എസ്.എഫ്.ഐ ക്കാരുടെ നടപടിയിൽ ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പ്രതിഷേധിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെ.എസ്.യു ജില്ലാ സെക്രട്ടറിമാരായ മെബിൻ നിരവേൽ, നിഥിൻ തണ്ണിത്തോട്, അസംബ്ലി നിയോജക മണ്ഡലം പ്രസിഡന്റ് സ്റ്റെൻസ് ജോസ്, യൂണിറ്റ് സെക്രട്ടറി നജാഫ് ജലീൽ എന്നിവരെ സതീഷ് കൊച്ചുപറമ്പിൽ, സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് അജിത് മണ്ണിൽ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ എന്നിവർ സന്ദർശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL