
വള്ളിക്കോട് : കുടുംബശ്രീ ഹാപ്പി കേരളം കാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡ്തല ഇടം രൂപീകരണത്തിന് ഇന്ന് തുടക്കമാകും എഫ്. എൻ,എച്ച്, ഡബ്ള്യു , ഹാപ്പിനസ് സെന്റർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വള്ളിക്കോട് ഗ്രാമ പഞ്ചായത്ത് 11-ാംവാർഡിലെ വെള്ളപ്പാറ കേന്ദ്രീകരിച്ച് ക്യാമ്പയിൻ നടത്തുന്നത്. ഇന്ന് രാവിലെ 10 ന്കൈപ്പട്ടൂർ സെന്റ് ജോർജ് മൗണ്ട് ഹൈസ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ മോഹനൻ നായർ ഉദ്ഘാടനംചെയ്യും. ഓരോ വ്യക്തിയുടെയും സന്തോഷത്തിന് വിഘാതമാകുന്ന ഘടകങ്ങൾ കണ്ടെത്തി അവ പരിഹരിക്കുന്നതിനുള്ള മൈക്രോ പ്ലാൻ തയ്യാറാക്കും. മുൻഗണനാടിസ്ഥാനത്തിൽ പ്രശ്നപരിഹാരം നടത്തുകയാണ് ആദ്യഘട്ടം, ഇതിനായി ഒരു വാർഡിലെ 20 കുടുംബങ്ങളെ പങ്കെടുപ്പിച്ചാണ് "ഇടം" പ്രവർത്തനങ്ങൾ നടത്തുന്നത്. സന്തോഷ സൂചിക കണ്ടെത്താൻ പ്രത്യേക പ്രവർത്തനങ്ങളും പരിശീലനവും ക്രമികരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |