അടൂർ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ അടൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്തു. അടൂർ നിയോജകമണ്ഡലം പ്രസിഡന്റ് ബി.രമേശൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബിജിലി ജോസഫ്, ജില്ലാ പ്രസിഡന്റ് എം. എ. ജോൺ, സംസ്ഥാന കൗൺസിൽ അംഗം കോശി മാണി, ജില്ലാ വൈസ് പ്രസിഡന്റ് ബി.നരേന്ദ്രനാഥ്, ഏഴംകുളം മണ്ഡലം പ്രസിഡന്റ് ആർ.രാധാകൃഷ്ണൻ, പി.എസ്.സതീഷ്‌കുമാർ, സുരേഷ് കുഴിവേലി, അലക്‌സാണ്ടർ, സോമൻ പിള്ള എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |