
പന്തളം: എഴുത്തിന്റെ 50 വർഷങ്ങൾ പൂർത്തിയാക്കിയ സാഹിത്യനിരൂപകനും കാലടി സംസ്കൃത സർവകലാശാലാ മുൻ പ്രോ വൈസ് ചാൻസലറുമായ ഡോ. കെ.എസ്.രവികുമാറിനെ ശിഷ്യരും സുഹൃത്തുക്കളും ചേർന്ന് ആദരിക്കുന്നു. ഇന്ന് 2.30ന് പന്തളം ലയൺസ് ക്ലബിലാണ് ചടങ്ങ്. നോവലിസ്റ്റ് ബന്യാമിൻ ഉദ്ഘാടനം ചെയ്യും. ശിഷ്യരുടെ സംഗമവും ഉണ്ടാകും.
1975 ലാണ് രവികുമാറിന്റെ ആദ്യത്തെ ലേഖനം പ്രസിദ്ധപ്പെടുത്തിയത്. മലയാള ചെറുകഥയെക്കുറിച്ചുള്ള രവികുമാറിന്റെ ആധികാരിക പഠനങ്ങൾ ഏറെ പ്രശസ്തമാണ്. 300ൽ അധികം ലേഖനങ്ങളും മുപ്പതോളം ഗ്രന്ഥങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ പുരസ്കാരങ്ങൾ നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |