SignIn
Kerala Kaumudi Online
Friday, 23 October 2026 1.33 AM IST

വി.എ.സൂരജ് രണ്ടാമതും ബി.ജെ.പി  ജില്ലാ അദ്ധ്യക്ഷൻ 

v-a-sooraj
വി.എ.സൂരജ്

പത്തനംതിട്ട : ബി.ജെ.പി ജില്ലാ അദ്ധ്യക്ഷനായി അഡ്വ.വി.എ.സൂരജിനെ സംസ്ഥാനവക്താവും വരണാധികാരിയുമായ അഡ്വ.നാരായണൻ നമ്പൂതിരി, ജില്ലാ സഹ വരണാധികാരി അജിത് പുല്ലാട്, സലിംകുമാർ എന്നിവർ ചേർന്ന് പ്രഖ്യാപിച്ചു. തുടർച്ചയായ രണ്ടാംതവണയാണ് സൂരജ് ജില്ലാ അദ്ധ്യക്ഷനാകുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സുധീർ, ദേശീയ കൗൺസിൽ അംഗവും മുൻ ജില്ലാ അദ്ധ്യക്ഷനുമായ വി.എൻ.ഉണ്ണി, മുൻ ജില്ലാ പ്രസിഡന്റും സംസ്ഥാന സെൽ കോഓർഡിനേറ്ററുമായ അശോകൻ കുളനട, ദേശീയ കൗൺസിൽ അംഗം വിക്ടർ ടി.തോമസ്, സംസ്ഥാന ഐ.റ്റി കൺവീനർ എസ്.ജയശങ്കർ, മുൻ ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.ബിനുമോൻ, പ്രദീപ് അയിരൂർ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രഖ്യാപനം.
എ.ബി.വി.പിയിലൂടെയാണ് സൂരജ് സംഘടനാ പ്രവർത്തനം ആരംഭിച്ചത്. എ.ബി.വി.പി സംസ്ഥാന സെക്രട്ടറിയായി ഒൻപത് വർഷം ചുമതല വഹിച്ചു. പിന്നീട് ആർ.എസ്.എസ് താലൂക്ക് പ്രചാർ പ്രമുഖായും യുവമോർച്ച സംസ്ഥാന ഭാരവാഹിയായും പ്രവർത്തിച്ചു. 34ാംമത്തെ വയസിലാണ് ബി.ജെ.പി ഭാരവാഹിത്വത്തിൽ എത്തുന്നത്. പത്തനംതിട്ട ജില്ലാ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL