
പറന്തൽ : പറന്തൽ - മുക്കോടി - കരിങ്ങാലി വലിയതോടിനെ വീണ്ടെടുക്കുന്നതിന് മുന്നോടിയായി കുരമ്പാല തോട്ടുകടവ് പാലം മുതൽ മുക്കോടി പാലം വരെ ഡി.വൈ.എഫ്.ഐ സ്ട്രീം വോക്ക് സംഘടിപ്പിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. തിരക്കഥാകൃത്തുക്കളായ നീരജ് രാജൻ, സൂരജ് രാജൻ, സംവിധായകൻ രാഗേഷ് കൃഷ്ണൻ, സുരേഷ് സോമ, എൻ.സി അഭീഷ്, കെ.പി.ഉദയഭാനു, പി.ബി.ഹർഷകുമാർ , ലസിത , ആർ ജ്യോതികുമാർ, ബി.നിസാം, എം.സി അനീഷ് കുമാർ, ബി.എസ് അനീഷ് മോൻ, ശ്രീനാദേവി കുഞ്ഞമ്മ, കാശിനാഥൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |