
അങ്ങാടിക്കൽ : കെപ്കോയുടെ ആഭിമുഖ്യത്തിൽ കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ് പദ്ധതി അങ്ങാടിക്കൽ എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂളിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾമാനേജർ രാജൻ ഡി.ബോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാപ്രഭ മുഖ്യപ്രഭാഷണം നടത്തി. ബ്ളോക്ക് പഞ്ചായത്തംഗം കുഞ്ഞന്നാമ്മ കുഞ്ഞ്, കെ.എസ്.പി.ഡി.സി ചെയർമാൻ പി.കെ.മൂർത്തി, എം.ഡി.പി. ശെൽവകുമാർ, സ്കൂൾ പ്രിൻസിപ്പൽ എം.എൻ.പ്രകാശ്, പഞ്ചായത്തംഗം ജിതേഷ് കുമാർ, പി.ടി.എ പ്രസിഡന്റ് അജികുമാർ, എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഡി.അജിതകുമാരി, ഹെഡ്മിസ്ട്രസ് ദയാരാജ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |