SignIn
Kerala Kaumudi Online
Friday, 23 October 2026 1.34 AM IST

ഉത്തരവ് ലംഘിച്ച കാപ്പാകേസ് പ്രതിയെ അറസ്റ്റുചെയ്തു

sanchu

പത്തനംതിട്ട: ആറ് മാസത്തേക്ക് ജില്ലയിൽ നിന്ന് പുറത്താക്കിയ കാപ്പാ കേസ് പ്രതിയെ ഉത്തരവ് ലംഘിച്ചതിന് അറസ്റ്റുചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട കുമ്പഴ നാൽക്കാലിപ്പടി തോണ്ടിയാനിക്കുഴി സഞ്ജു (23) ആണ് തിരുവനന്തപുരം ഡി.ഐ.ജിയുടെ 2024 സെപ്തംബർ 23ലെ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചത്. പത്തനംതിട്ട പൊലീസ് ഇൻസ്‌പെക്ടർ ആർ.വി.അരുൺ കുമാറിന്റെ നേതൃത്വത്തിൽ ഇയാളെ ഇന്നലെ രാത്രി എട്ടിനു ശേഷം നാൽക്കാലിപ്പടിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന്, വ്യവസ്ഥ ലംഘിച്ചതിന് കാപ്പ നിയത്തിലെ വകുപ്പ് 15(4),19 വകുപ്പുകളനുസരിച്ച് കേസെടുത്തു. ചോദ്യം ചെയ്യലിൽ, ജില്ലാ പൊലീസ് മേധാവിയുടെ മുൻകൂർ അനുമതി ഇല്ലാതെ ജില്ലയിൽ പ്രവേശിക്കരുത് എന്ന വ്യവസ്ഥ ലംഘിച്ചാണ് ഇയാൾ നാട്ടിലെത്തിയതെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായതിനെ തുടർന്ന് 2023 സെപ്തംബർ 25ന് ഇയാളെ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഇവിടെ 2020 മുതൽ 7 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. നരഹത്യാശ്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ, സ്ത്രീകൾക്ക് നേരെയുള്ള കൈയേറ്റം തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പേരിലെടുത്ത കേസുകളാണിവ. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL