SignIn
Kerala Kaumudi Online
Friday, 23 October 2026 1.34 AM IST

ബാർ ജീവനക്കാരനെ മർദ്ദിച്ച  സഹോദരന്മാർ പിടിയിൽ

sabin

പത്തനംതിട്ട: ബാറിൽ പ്രശ്നമുണ്ടാക്കിയത് ചോദ്യം ചെയ്ത ജീവനക്കാരനെ മൊബൈൽ ഫോൺ കൊണ്ട് മർദ്ദിച്ച് മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ടാക്കിയ കേസിൽ സഹോദരന്മാരായ പ്രതികളെ പത്തനംതിട്ട പൊലീസ് പിടികൂടി. പത്തനംതിട്ട മുണ്ടുകോട്ടക്കൽ മേലെ വെട്ടിപ്പുറം താന്നിക്കുഴിയിൽ വീട്ടിൽ സെബിൻ സാബു(29), സ്റ്റെഫിൻ സാബു(26) എന്നിവരാണ് പിടിയിലായത്. പത്തനംതിട്ട അമല ബാറിൽ കഴിഞ്ഞ ദിവസം രാത്രി 8.30നാണ് സംഭവം. ബാറിനുള്ളിൽ ഇരുവരും ചേർന്ന് പ്രശ്നമുണ്ടാക്കിയപ്പോൾ ചോദ്യം ചെയ്ത ജീവനക്കാരൻ കൊല്ലം ശൂരനാട് കക്കാക്കുന്ന് തൃക്കുന്നപ്പുഴ തെക്ക് വയലിൽ തറയിൽ വീട്ടിൽ സോമരാജനാണ് ആക്രമണത്തിൽ പരിക്കേറ്റത്.
രണ്ടാം പ്രതി ഇയാളെ പിടിച്ചു തള്ളുകയും, ഒന്നാംപ്രതി അസഭ്യം വിളിച്ചുകൊണ്ട് കയ്യിലിരുന്ന മൊബൈൽ ഫോൺ വീശി മൂക്കിൽ ഇടിക്കുകയുമായിരുന്നു. മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ടാവുകയും മുറിവേൽക്കുകയും ചെയ്തു. സോമരാജന്റെ മൊഴിപ്രകാരം കേസെടുത്ത് ബാറിലെ സി.സി.ടി.വി ദൃശ്യങ്ങൾ ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ നേതൃത്വത്തിൽ പരിശോധിച്ചു. ദൃശ്യങ്ങളിൽ നിന്ന് പ്രതികൾ ബാറിൽ എത്തുകയും സംഭവത്തിനുശേഷം തിരിച്ചുപോവുകയും ചെയ്ത ഓട്ടോറിക്ഷ തിരിച്ചറിഞ്ഞു. തുടർന്ന് മുണ്ടുകോട്ടക്കൽ നിന്ന് പ്രതികളെ കസ്റ്റഡിയിൽ എടുത്തു. സെബിൻ മർദ്ദിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു പരിശോധിച്ചു. ഓട്ടോറിക്ഷയും പിടിച്ചെടുത്തു. സെബിൻ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ 2017ൽ രജിസ്റ്റർ ചെയ്ത ലഹളയുണ്ടാക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ കേസുകളിലും , മലയാലപ്പുഴ സ്റ്റേഷനിൽ 2020, 22 കാലത്ത് രജിസ്റ്റർ ചെയ്ത പച്ചമണ്ണ് കടത്തൽ കേസിലും പ്രതിയായിട്ടുണ്ട്. സ്റ്റെഫിൻ 2017ൽ രജിസ്റ്റർ ചെയ്ത ലഹളയുണ്ടാക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ കേസിൽ കൂട്ടുപ്രതിയായിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL