
റാന്നി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പഠനോത്സവത്തിന്റെ പ്രചാരണ പരിപാടികൾ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. പ്രകാശ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ അജിമോൻ അദ്ധ്യക്ഷത വഹിച്ചു. ബി.പി.സി ഷാജി എ. സലാം വിഷയാവതരണം നടത്തി. പുതുശേമല ഗവ. യു.പി സ്കൂൾ സീനിയർ അസിസ്റ്റന്റ് രാജശ്രീ വി.ജി, അദ്ധ്യാപകരായ മഞ്ജു വി. ജി, ജോബിൻ ജോർജ്, അഞ്ജു കെ.അശോക്, അഞ്ജു എം.എം, സി.ആർ സി കോ-ഓർഡിനേറ്റർ അനുഷ ശശി, വിഞ്ചു വി.ആർ, രാജശ്രീ, സോണിയ മോൾ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |