
പത്തനംതിട്ട : അധികൃതരുടെ സമ്മർദ്ദം മൂലം കെ .എസ്. ആർ. ടി .സി യിൽ മരിച്ചവർക്ക് കേരളാ സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് ബി.എം.എസ് ആഭിമുഖ്യത്തിൽ പത്തനംതിട്ട ഡിപ്പോയിൽ പ്രതിഷേധ ബാഷ്പാഞ്ജലി സംഘടിപ്പിച്ചു. 2 മാസത്തിനിടയിൽ 17 ജീവനക്കാരാണ് അകാലത്തിൽ മരിച്ചത് . കെ.എസ്.ടി..ഇ.എസ് സംസ്ഥാന പ്രവർത്തക സമിതി അംഗം പി. ബിനീഷ്, ജില്ലാ ട്രഷറർ ആർ. വിനോദ് കുമാർ, യൂണിറ്റ് പ്രസിഡന്റ് പി.ബി. പ്രദീപ് കുമാർ, സെക്രട്ടറി കെ.ആർ രാജേഷ് മോൻ, മറ്റ് ജീവനക്കാർ ,യാത്രക്കാർ എന്നിവർ പുഷ്പാർച്ചന നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |