SignIn
Kerala Kaumudi Online
Friday, 23 October 2026 1.34 AM IST

പാറയ്ക്കൽ ഗുരുദേവക്ഷേത്രത്തിൽ മഹാധ്യാനം ഇന്ന് ആരംഭിക്കും

guru

കാരയ്ക്കാട് : പാറയ്ക്കൽ ശ്രീനാരായണ ഗുരുദേവ തീർത്ഥാടന കേന്ദ്രത്തിലെ മൂന്നാമത് തീർത്ഥാടനത്തിന്റെയും ഗുരുദേവൻ പാറയ്ക്കൽ സന്ദർശിച്ചതിന്റെ 111-ാമത് വാർഷികത്തിന്റെയും ഭാഗമായി ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ നയിക്കുന്ന മഹാധ്യാനം ഇന്ന് ആരംഭിക്കും. രാവിലെ 9ന് ആചാര്യവരണം, 9.30ന് ശാന്തിഹവനം, 11.30ന് ശ്രീനാരായണ ദിവ്യജ്യോതിസ് പ്രതിഷ്ഠാ ജ്യോതിസ് ദർശനം, 12ന് സച്ചിദാനന്ദസ്വാമികൾ നയിക്കുന്ന ശ്രീനാരായണ ദിവ്യപ്രബോധനം, ധ്യാനം, പ്രാർത്ഥന, ജപം. ഒന്നിന് ഗുരുപൂജ പ്രസാദ വിതരണം. 2.30ന് ജ്യോതിസ് ദർശനം , ജപം, ധ്യാനം, സമൂഹ പ്രാർത്ഥന. മൂന്നിന് ദിവ്യ പ്രബോധനം. നാലിന് മംഗളാരതി പ്രസാദവിതരണം.

18ന് രാവിലെ ഏഴിന് പറയരുകാല ദേവീക്ഷേത്രത്തിൽ നിന്ന് തീർത്ഥാടന ഘോഷയാത്ര ആരംഭിക്കും. ദേവസ്വം പ്രസിഡന്റ് സുജിത്ത് ഭദ്രദീപം തെളിക്കും. എട്ടിന് മഹാശാന്തിഹവനം, 9.30ന് സമൂഹപ്രാർത്ഥന, 10ന് ശ്രീനാരായണ ദിവ്യജ്യോതിസ് ദർശനം. 10.30ന് ആരംഭിക്കുന്ന തീർത്ഥാടന സമ്മേളനം ശിവഗിരിമഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്യും. ശിവഗിരിമഠം സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ അദ്ധ്യക്ഷത വഹിക്കും. ഗുരുധർമ്മ പ്രചാരണസഭ, രജിസ്ട്രാർ കെ.ടി.സുകുമാരൻ, മാതൃവേദി പ്രസിഡന്റ് ഡോ.അനിതാ ശങ്കർ, സെക്രട്ടറി ശ്രീജ.ജി.ആർ, യുവജനവേദി ചെയർമാൻ രാജേഷ് സഹദേവൻ എന്നിവർ പ്രസംഗിക്കും. എസ്.എൻ.ഡി.എസ് ട്രസ്റ്റ് പ്രസിഡന്റ് കെ.എൻ.ഭദ്രൻ സ്വാഗതവും തീർത്ഥാടന കമ്മിറ്റി ചെയർമാൻ അഡ്വ.പി.എൻ.വേണുഗോപാൽ നന്ദിയും പറയും. വൈകിട്ട് 4.45ന് തീർത്ഥാടനത്തിന്റെ ഭാഗമായി പാറയ്ക്കലിൽ പദയാത്രികർക്ക് സ്വീകരണവും ആദരവും നൽകും. 5.30ന് പുണ്യതീർത്ഥം ആൽബം പ്രകാശനം, അവലോകനം എന്നിവ നടക്കും. മഹാധ്യാനത്തിന്റെ സമാപന ദിനമായ 19ന് പതിവ് ചടങ്ങുകൾക്കു പുറമെ ഉച്ചയ്ക്ക് 12ന് മഹാസർവ്വൈശ്വര്യപൂജ. വൈകിട്ട് അഞ്ചിന് മംഗളാരതിയോടെ മഹാധ്യാനം സമാപിക്കും.

20ന് രാവിലെ 10ന് സംഘടനാസമ്മേളനം ചലച്ചിത്രതാരം ദേവൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പിയോഗം ചെങ്ങന്നൂർ യൂണിയൻ അഡ്.കമ്മിറ്റി അംഗം പി.ഡി.ഷാജി അദ്ധ്യക്ഷത വഹിക്കും. കുളഞ്ഞികാരാഴ്മ ശാഖാ പ്രസിഡന്റ് ഉത്തമൻ മുഖ്യപ്രഭാഷണം നടത്തും. മാതൃവേദി ജോയിന്റ് സെക്രട്ടറി ലീലാബോസ് വിഷയാവതരണം നടത്തും. വിവിധ ശാഖാ സെക്രട്ടറിമാരായ എൻ.മോഹനൻ, ഉത്തമൻ, ടി.ഡി.സുധാകരൻ, അഭിജിത്ത് പ്രവീൺ, അരീക്കര കൊച്ചുകളീക്കൽ അനിൽ, വനിതാവേദി പ്രസിഡന്റ് മിനി അജയൻ, സെക്രട്ടറി വിനിജ സുനിൽ എന്നിവർ പ്രസംഗിക്കും. പാറയ്ക്കൽ ശാഖാ കമ്മിറ്റിയംഗം ഗിരിജിത്ത്.പി.എസ് സ്വാഗതവും വാർഡ് അംഗം എബി കണ്ണങ്കര നന്ദിയും പറയും. ഉച്ചയ്ക്ക് ഒന്നിന് ഗുരുപൂജ പ്രസാദ വിതരണം. വൈകിട്ട് മൂന്നിന് കഥാപ്രസംഗം. അഞ്ചിന് ശ്രീനാരായണ ഗുരുദേവ - മഹാത്മാഗാന്ധി സമാഗമ ശതാബ്ദി സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം.പി അദ്ധ്യക്ഷതവഹിക്കും. ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷതവഹിക്കും. യൂണിയൻ അഡ്.കമ്മിറ്റി അംഗം രാജേഷ് സദാനന്ദൻ, രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, കെ.ദേവദാസ്, ഇന്ദ്രജിത്ത്.ടി.കെ എന്നിവർ പ്രസംഗിക്കും. എസ്.എൻ.ഡി.എസ് ട്രസ്റ്റ് പ്രസിഡന്റ് കെ.എൻ.ഭദ്രൻ സ്വാഗതവും സെക്രട്ടറി പി.എൻ.വിജയൻ നന്ദിയും പറയും. 21ന് രാവിലെ 8ന് സമൂഹപ്രാർത്ഥന, വൈകിട്ട് 4ന് ശാന്തിയാത്ര, 7ന് ദീപാരാധന, പ്രസാദ വിതരണം എന്നിവ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL