SignIn
Kerala Kaumudi Online
Friday, 23 October 2026 1.34 AM IST

നോർക്ക റൂട്ട്‌സ്‌ പരിശീലന പരിപാടി ഇന്ന്

noorka

പത്തനംതിട്ട : പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്കാ റൂട്ട്‌സും സംസ്ഥാന സർക്കാർ സ്ഥാപനമായ സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റും (സി.എം.ഡി) സംയുക്തമായി സംഘടിപ്പിക്കുന്ന എൻ.ഡി.പി.ആർ.ഇ.എം പരിശീലന പരിപാടി ഇന്ന് പത്തനംതിട്ടയിൽ നടക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ ശിൽപശാല നടക്കുന്ന ഹെഡ് പോസ്റ്റ് ഓഫീസിന് എതിർവശത്തുളള വൈ.എം.സി.എ ഹാളിൽ രാവിലെ 9.30 മുതൽ രജിസ്റ്റർ ചെയ്യണം. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന പദ്ധതിയാണ് നോർക്ക ഡിപ്പാർട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് (എൻ.ഡി.പി.ആർ.ഇ.എം) ഉചിതമായ സംരംഭങ്ങൾ തിരഞ്ഞെടുക്കുന്നതിനും പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ സാമ്പത്തിക, നിയമ, മാനേജ്‌മെന്റ് മേഖലകളെ സംബന്ധിച്ച മാർഗനിർദേശങ്ങൾ ലഭ്യമാക്കും. വിശദ വിവരങ്ങൾക്ക് സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റ് ഹെൽപ്പ് ഡെസ്‌ക്കിലെ 0471 2329738, +918078249505 എന്നീ നമ്പറുകളിൽ (പ്രവൃത്തി ദിനങ്ങളിൽ, ഓഫീസ് സമയത്ത്) ബന്ധപ്പെടാം.
രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് സ്വയം തൊഴിലോ സംരംഭങ്ങളോ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പ്രയോജനപ്പെടുന്നതാണ് എൻ.ഡി.പി.ആർ.ഇ.എം പദ്ധതി. താൽപര്യമുള്ളവർക്ക് നോർക്ക റൂട്ട്‌സ് വെബ്‌സൈറ്റായ www.norkaroots.kerala.gov.in ലൂടെ രജിസ്റ്റർ ചെയ്യാം. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) മൂന്നു ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വർഷം) എൻ.ഡി.പി.ആർ.ഇ.എം പദ്ധതി വഴി സംരംഭകർക്ക് ലഭിക്കും. പദ്ധതി സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +918802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവീസ്) ബന്ധപ്പെടാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL