SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

ഒളിയമ്പുമായി റിങ്കുചെറിയാൻ

പത്തനംതിട്ട: റാന്നിയിൽ സീറ്റ് നിഷേധിക്കപ്പെട്ട കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ ഉമ്മൻചാണ്ടിയ്ക്കൊപ്പം നിൽക്കുന്ന ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവച്ചു. ' സാർ ഉണ്ടായിരുന്നെങ്കിൽ ചേർത്തുപിടിച്ചേനെ...." എന്ന കുറിപ്പോടെയാണ് ഫോട്ടോ പോസ്റ്റുചെയ്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ റാന്നി നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു റിങ്കു ചെറിയാൻ. എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രമോദ് നാരായണോട് 1285 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ ഭൂരിപക്ഷം കുറച്ച തനിക്ക് ഇത്തവണ കൂടി സീറ്റ് അനുവദിക്കണമെന്ന് റിങ്കു ചെറിയാൻ ആവശ്യപ്പെട്ടെങ്കിലും പാർട്ടി നിരസിച്ചു. ഇത്തവണ പ്രമോദ് നാരായണെ നേരിടുന്നത് കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധുവാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL