
തിരുവല്ല : എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.മാത്യു ടി.തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കടപ്ര പഞ്ചായത്ത് എൽ.ഡി.എഫ് കമ്മിറ്റിയുടെ പ്രവർത്തകയോഗം കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സജി അലക്സ് ഉദ്ഘാടനം ചെയ്തു. കെ.കൃഷ്ണൻക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി അഡ്വ.മാത്യു ടി.തോമസ്, അഡ്വ.ഫ്രാൻസിസ് വി.ആന്റണി, അഡ്വ.എം.ബി.നൈനാൻ, പ്രേംജിത്ത്, അഡ്വ.സുരേഷ് കുമാർ പരുമല, ഷിബു വർഗീസ്, ജോസഫ് തോമസ്, അനിൽകുമാർ, മായ അനിൽകുമാർ, സജി സി.എൻ, പി.രാജേശ്വരി, അഡ്വ.വിജി നൈനാൻ, ലളിതാ പ്രഹ്ളാദൻ, ലിസി സിൽവസ്റ്റർ, മനു പരുമല എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |