
അടൂർ : കേരള സർക്കാരിന്റെ നിയന്ത്രണത്തിൻ കീഴിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ അടൂർ സബ് സെന്ററിൽ ആരംഭിക്കുന്ന എസ്.എസ്.എൽ.സി ജയിച്ചവർക്കായി നാലു മാസം ദൈർഘ്യംമുള്ള ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് ആന്റ് മലയാളം), പ്ലസ് ടു ജയിച്ചവർക്ക് ആറുമാസം ദൈർഘ്യംമുള്ള ഡി.സി.എ (എസ് ) എന്നീ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. *www.lbscentre.kerala.gov.in* എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ഡി.സി.എ (എസ്) കോഴ്സിന് എസ്.സി /എസ്.ടി /ഒ.ഇ.സി കുട്ടികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് അടൂർ എൽ.ബി.എസ് സബ്സെന്റർ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 9947123177.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |