
പത്തനംതിട്ട : കോൺഗ്രസ് പത്തനംതിട്ട ബ്ലോക്ക് ജനറൽ സെക്രട്ടറി സജു ജോർജ്ജ് എഴിപ്പുരയിലിന്റെ മകൾ ജോർജ്ജിയൻ നാഷണൽ മെഡിക്കൽ സർവകലാശാലയിൽ നിന്ന് എം.ബി.ബി.എസിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഡോ.നേഹ മേരി സജുവിനെ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തിൽ ആദരിച്ചു. ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, റോജി പോൾ ഡാനിയേൽ, ആർദേവകുമാർ,നാസർ തോണ്ടമണ്ണിൽ, മുനിസിപ്പൽ കൗൺസിലർ അംബികാ വേണു, അജ്മൻ കരിം, സാമുവൽകുട്ടി, മോനി കുളുന്നിയിൽ, ബർലിൻ പടിഞ്ഞാറ്റേതിൽ, മേഴ്‌സി രാജു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |