
ചെങ്ങന്നൂർ: വെള്ളപ്പൊക്ക ഭീഷണി താത്കാലികമായി ഒഴിഞ്ഞെങ്കിലും മൺസൂൺ സീസൺ കഴിയുന്നതുവരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി എ.പി.അനിൽ കുമാർ പറഞ്ഞു. ദുരന്തനിവാരണ സമിതിയുടെ ചെങ്ങന്നൂർ താലൂക്കുതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വെള്ളം കയറിയ വീടുകൾക്ക് മാത്രമേ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂവെന്നും ഇത്തരം വീടുകളിലുള്ളവർ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയിട്ടില്ലെങ്കിലും സഹായം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. സജി ചെറിയാൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്മാരും സെക്രട്ടറിമാരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും വിവിധ വകുപ്പ് മേധാവികളും യോഗത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |