SignIn
Kerala Kaumudi Online
Saturday, 08 August 2026 2.34 PM IST

പെരുമ്പാമ്പിനെ പിടികൂടി

333
ഉമ്മയാറ്റുകരയിൽ ജനവാസ മേഖലയിൽ കണ്ടെത്തിയ കൂറ്റൻ പെരുമ്പാമ്പ്; രാത്രിയിൽ റോഡിൽ ഇഴഞ്ഞുനീങ്ങുന്ന കാഴ്ച.

ചെങ്ങന്നൂർ: തിരുവൻവണ്ടൂർ പഞ്ചായത്തിലെ ഉമ്മയാറ്റുകരയിൽ സ്വകാര്യ ആശുപത്രിക്ക് സമീപത്തുനിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. വ്യാഴാഴ്ച രാത്രി 11ന് വഴിയാത്രക്കാരനാണ് 8 അടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് വിവരം ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. പൊലീസിന്റെ സന്ദേശത്തെ തുടർന്ന് സ്ഥലത്തെത്തിയ ഫോറസ്റ്റ് കെയർ ടേക്കർ സാം ജോണിന്റെ നേതൃത്വത്തിൽ പാമ്പിനെ പിടികൂടി. പെരുമ്പാമ്പിനെ പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി വനമേഖലയിൽ തുറന്നുവിട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL