കോഴഞ്ചേരി: എസ്.എൻ.ഡി.പി.യോഗം കോഴഞ്ചേരി യൂണിയൻ തല വിദ്യാഭ്യാസ അവാർഡ് വിതരണം ഇന്ന് നടക്കും. രാവിലെ 10ന് യൂണിയനിലെ ഡി.സുരേന്ദ്രൻ സ്മാരക ഹാളിൽ നടക്കുന്ന യോഗം സിനിമ സീരിയൽ താരം കുമാരി പ്രതീക്ഷ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റും സെക്രട്ടറി ഇൻചാർജുമായ മോഹൻ ബാബു അദ്ധ്യക്ഷത വഹിക്കും. പൊതുസമ്മേളനം യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ ഉദ്ഘാടനം ചെയ്യും. ഏറ്റവും നല്ല വനിതാസംഘം സെക്രട്ടറിക്കുള്ള അവാർഡ് സമർപ്പണ ഉദ്ഘാടനം അഡ്വ.സംഗീത വിശ്വനാഥൻ നിർവഹിക്കും. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ മുഖ്യ പ്രഭാഷണവും കാഷ് അവർഡ് വിതരണവും നിർവഹിക്കും. . നിയുക്ത യോഗം ഡയറക്ടർ ബോർഡ് അംഗം രാഖേഷ് കോഴഞ്ചേരി, യൂണിയൻ കൗൺസിലർമാരായ പ്രേംകുമാർ മുളമൂട്ടിൽ, സുഗതൻ പൂവത്തൂർ, സിനു.എസ്.പണിക്കർ, രാജൻ കുഴിക്കാല, യൂണിയൻ വനിതാസംഘം പ്രസിഡന്റ് വിനീത അനിൽ , സെക്രട്ടറി ബാംബി രവീന്ദ്രൻ , യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി അഖിൽ ചെറുകോൽ, യൂണിയൻ പെൻഷനേഴ്സ് കൗൺസിൽ പ്രസിഡന്റ് മോഹൻദാസ്, സൈബർ സേന യൂണിയൻ ചെയർമാൻ ജുതിൻ കുമാർ എന്നിവർ പ്രസംഗിക്കും. യൂണിയൻ കൗൺസിലർ അഡ്വ.സോണി.പി.ഭാസ്കർ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാട്ടിൽ നന്ദിയും പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |