SignIn
Kerala Kaumudi Online
Saturday, 08 August 2026 2.34 PM IST

കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതി കച്ചവട ലാക്കോടെ: ​എ.എൻ. ഷംസീർ

cpm
സിപിഎം.പന്തളം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പന്തളം രക്ത​സാക്ഷി ദിനാചരണത്തിന്റെ പൊതുസമ്മേളനം എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുന്നു

പന്തളം: കച്ചവടവത്കരണവും വർഗീയതയും അടക്കമുള്ള ലക്ഷ്യങ്ങളോടെയാണ് കേന്ദ്ര സർക്കാർ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നതെന്നും അതിനു പിന്തുണ നൽകുന്ന നിലപാടാണ് കോൺഗ്രസിന്റേതെന്നും മുൻ നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ. സി.പി.എം. പന്തളം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പന്തളം രക്ത​സാക്ഷി ദിനാചരണത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണകൂടങ്ങളുടെ തെറ്റായ നടപടികളെ ചോദ്യം ചെയ്യുന്നതു കൊണ്ടാണ് ദേശീയതലത്തിൽ അടക്കം സി.പി.എമ്മിനെ തകർക്കാനുള്ള ശ്രമം നടക്കുന്നതെന്ന്അദ്ദേഹം പറഞ്ഞു.
സി.പി.എം. സംസ്​ഥാന സമിതി അംഗം കെ.പി. ഉദയഭാനു, ഏരിയാ സെക്രട്ടറി ആർ. ജ്യോതികുമാർ, ഡി.വൈ.എഫ്​.ഐ. ജില്ലാ സെക്രട്ടറി വിഷ്ണുഗോപാൽ, ലസിത നായർ, എസ്. കൃഷ്​ണകുമാർ, രാധാ രാമചന്ദ്രൻ, ഡി. സുഗതൻ, സി. രാഗേഷ്, എം.ആർ. കൃഷ്​ണകുമാരി, വി.പി. രാജേശ്വരൻ നായർ, പോൾരാജൻ, ബി. പ്രദീപ്, എൻ.സി. അഭീഷ് തുടങ്ങിയവർ പ്രസംഗിച്ചു. കുരമ്പാല അമ്പലത്തിനാൽചൂര ജംക്​ഷനിൽ സി.പി.എം. ജില്ലാ സെക്രട്ടറി രാജു എബ്രഹാം പതാക ഉയർത്തി. മുടിയൂർക്കോണം രക്തസാക്ഷി മണ്ഡപത്തിലേക്ക് ഇരുചക്ര വാഹന റാലിയും നടന്നു .അവിടെ ഏരിയാ സെക്രട്ടറി ആർ . ജ്യോതി കുമാർ പതാക ഉയർത്തി.വൈകിട്ട് എം എം ജംഗ്ഷനിൽ നിന്ന് പ്രകടനവും നടന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL