
പത്തനംതിട്ട : നിർമ്മാണ മേഖലയിൽ ഇലക്ട്രിക്കൽ ലൈസൻസ് ഇല്ലാത്തവർ ജോലി ചെയ്യുന്നത് തടയാൻ നിയമം കൊണ്ടുവരണമെന്ന് കേരള ഇലക്ട്രിക്കൽ കോൺട്രാക്ടേഴ്‌സ് , സൂപ്പർവൈസേഴ്‌സ് ആൻഡ് വയർമെൻ അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ അദ്ധ്യക്ഷതവഹിച്ചു. ഇസ്മയിൽ അറഫ, പി.ആർ.ബാലൻ നായർ, അസ്‌ലം ചിറ്റാർ, അനിൽ കുമാർ പെരുനാട്, സജു പൊന്നൂസ് , പി.എസ്.മനോജ് വടശ്ശേരിക്കര, എച്ച്.ഹരീഷ് കുമാർ , ജിനു മലയാലപ്പുഴ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |