
കോന്നി :കേരള സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി കോന്നി വനം ഡിവിഷൻ തല വനം അദാലത്ത് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു. കോന്നി ഡി എഫ് ഒ ഇൻ ചാർജ് എൻ.രാജേഷ്, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി എബ്രഹാം, കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേഷ്, ജില്ലാ പഞ്ചായത്ത് അംഗം എസ്.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
വനം വകുപ്പുമായി ബന്ധപ്പെട്ട വിവിധ തരത്തിലുള്ള നഷ്ടപരിഹാര അപേക്ഷയിൽ അനുവദിച്ച തുക വിതരണം ചെയ്തു. വിവിധ റേഞ്ച്കളുടെ ഹെൽപ്പ് ഡെസ്ക്കിലായി അതാത് പരിധിയിൽപ്പെട്ട വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട അപേക്ഷകൾ, വനം വകുപ്പിൽ നിന്ന് ലഭിക്കേണ്ട മറ്റു സേവനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകൾ എന്നിവ മേൽ നടപടികൾക്കായി നേരിട്ട് സ്വീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |