
ആറന്മുള : പാർത്ഥസാരഥി ക്ഷേത്രത്തിൽ നടന്നുവന്ന ദേവ സങ്കീർത്തന സോപാനം വഞ്ചിപ്പാട്ട് മത്സരത്തിന്റെ ഫൈനൽ ഇന്ന് നടക്കും. മത്സരം രാവിലെ 10 മുതൽ 11 വരെ നടക്കും. 11ന് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ നിർവഹിക്കും. പ്രമുഖ വ്യവസായി മഠത്തിൽ രഘു മുഖ്യാതിഥിയായിരിക്കും. മൂന്നു മേഖലകളിലായി നടന്ന മത്സരത്തിൽ വിജയികളായ മേലുകര, ഇടശ്ശേരിമല, തെക്കേമുറി കിഴക്ക്, വെൺപാല എന്നീ കരകൾ ഫൈനൽ മത്സരത്തിൽ പങ്കെടുക്കും. ഇതൊടൊപ്പം വഞ്ചിപ്പാട്ടിന്റെ താളം, സാഹിത്യം, ഭാഷ, വൃത്തം, ഭക്തി ഭാവം എന്നിവയെ സംബന്ധിച്ച് വിവിധ സെമിനാറുകളും സംഘടിപ്പിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |