SignIn
Kerala Kaumudi Online
Friday, 18 September 2026 5.51 AM IST

ചെന്നീർക്കര സമഗ്ര കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്ക​ണം : കേരളാ കോൺഗ്രസ്

kerala-congress

പത്തനംതിട്ട: ജൽ ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ചെന്നീർക്കര പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി അടിയന്തരമായി യാഥാർത്ഥ്യമാക്കണമെന്ന് കേരളാ കോൺഗ്രസ് ചെന്നീർക്കര മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് മോനായി കച്ചിറയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ ജോൺ കെ മാത്യൂസ് ഉദ്ഘാടനം ചെയ്തു. ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് ദിപു ഉമ്മൻ, സംസ്ഥാന സ്​റ്റിയറിംഗ് കമ്മിറ്റി അംഗം മുഹമ്മദ് സാലി, ജില്ലാ സെക്രട്ടറി റോബിൻ ഫിലിപ്പ്, മാത്യു. ജി. ദാനിയേൽ,ജയിംസ്. കെ.സാം, മോൻസി ജോർജ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ. ജയിംസ്. കെ.സാം(മണ്ഡലം പ്രസിഡന്റ്) സണ്ണി. കെ. കെ(മണ്ഡലം സെക്രട്ടറി) ലിജോ മാത്യു (മണ്ഡലം ട്രഷറർ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL