
അടൂർ: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ) സംസ്ഥാന കലാമേള 19, 20 തീയതികളിൽ അടൂരിൽ നടക്കും. അടൂർ മാർത്തോമാ യൂത്ത് സെന്ററിലെ ആറ് വേദികളിലായാണ് കലാമേള . ചലച്ചിത്ര നടൻ അനൂപ് ചന്ദ്രൻ 19-ന് രാവിലെ 9. 30- ന് ഉദ്ഘാടനം ചെയ്യും. 20 ന് രാവിലെ 11. 45- ന് നടക്കുന്ന സമാപന സമ്മേളനം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ 15 സംഘടനാ ജില്ലകളിൽ നിന്നുള്ള 345 ഗസറ്റഡ് ഉദ്യോഗസ്ഥർ കലാമേളയിൽ പങ്കെടുക്കും. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. ബി. ഹർഷകുമാറാണ് സംഘാടക സമിതി ചെയർപേഴ്സൺ. കെ. പി. ഉദയഭാനു, രാജു എബ്രഹാം, കെ.യു. ജനീഷ്‌കുമാർ എം.എൽ.എ എന്നിവരാണ് രക്ഷാധികാരികൾ. അടൂർ എംപ്ലോയീസ് കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലാണ് സ്വാഗത സംഘം ഓഫീസ്. കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റ് എം.എൻ. ശരത്ചന്ദ്രലാൽ, ജനറൽ സെക്രട്ടറി എം. ഷാജഹാൻ, ട്രഷറർ ബിന്ദു, ജനറൽ കൺവീനർ എം.ജി. ജാനകി ദാസ്, മോളമ്മ തോമസ്, അഡ്വ. എസ്. മനോജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |