
പത്തനംതിട്ട : പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ടി.എ നേതൃത്വത്തിൽ നാളെ തിരുവല്ലയിൽ അദ്ധ്യാപകരുടെ ജില്ലാ മാർച്ചും ധർണയും സംഘടിപ്പിക്കും. രാവിലെ 10ന് ഡി.ഡി.ഇ ഓഫീസ് പരിസരത്തുനിന്നാണ് പ്രകടനം. സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം നടക്കുന്ന ധർണ മുൻ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടവ് അംഗം കെ.ജെ ഷൈൻ സംസാരിക്കും.
വിദ്യാഭ്യാസ മേഖല നാഥനില്ലാക്കളരിയാകുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷം അടിക്കടിയുള്ള ഡിജിഇയുടെ മാറ്റമെന്ന് ജില്ലാ പ്രസിഡന്റ് എ കെ പ്രകാശ് സെക്രട്ടറി ദീപ വിശ്വനാഥ് എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |