
കോന്നി: ഭാരതീയ മസ്ദൂർ സംഘം കോന്നി മേഖല കമ്മിറ്റി വിശ്വകർമ്മജയന്തി ദേശീയ തൊഴിലാളി ദിനമായി ആഘോഷിച്ചു. മാരൂർ പാലം ജംഗ്ഷനിൽ നിന്ന് തൊഴിലാളികളുടെ പ്രകടനത്തോടെ കോന്നി ടൗൺ ചുറ്റി മാർക്കറ്റ് ജംഗ്ഷനിൽ സമാപിച്ചു. സമ്മേളനം ബി.എം.എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ സി.ജി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പി.എസ് ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി പി. ബിനീഷ്, ജില്ലാ :ജോ സെക്രട്ടറി ആർ. അനൂപ് കുമാർ. വൈസ് പ്രസിസന്റ് കെ.എൻ സതീഷ് കുമാർ, മേഖല ട്രഷറർ വിനോദ് കുമാർ, ശിവരാമൻ നായർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |