
കോന്നി: പരിസ്ഥിതിലോല മേഖലകളുടെ കരട് വിജ്ഞാപനം പിൻവലിക്കണമെന്ന് കേരള കർഷകസംഘം കോന്നി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിൽ അരുവാപ്പുലം ഉൾപ്പെടെയുള്ള പ്രദേശങ്ങളുടെ വിസ്തൃതിയോ കാർഷിക മേഖലയുടെ വലിയ സംഭാവനയോ ഭൂമിയുടെ ഘടനയോ പരിഗണിക്കാതെയുള്ള സർവ്വേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരട് വിജ്ഞാപനം വന്നിട്ടുള്ളത്. തന്റെ ഭൂമിയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കർഷകന് മനസിലാക്കാൻ കഴിയാത്തവിധമാണ് കരട് റിപ്പോർട്ട് . ഇൗ സാഹചര്യത്തിൽ ബഹുജനങ്ങളെ അണിനിരത്തി കേരള കർഷകസംഘം കോന്നി ഏരിയാ കമ്മിറ്റി വമ്പിച്ച പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഏരിയാ സെക്രട്ടറി ആർ ഗോവിന്ദ്, പ്രസിഡന്റ് വി മുരളീധരൻ എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |