
പത്തനംതിട്ട : ജില്ലാ ഹ്യൂമൻ റൈറ്റ്സ് പ്രമോഷൻ മിഷന്റെ നിയമ അവബോധന സദസ് സബ് ജഡ്ജിയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുമായ ആനി വർഗീസ് ഉദ്ഘാടനം ചെയ്തു. . മിഷൻ ജില്ലാ പ്രസിഡന്റ് സാമുവേൽ പ്രക്കാനം അദ്ധ്യക്ഷത വഹിച്ചു. കേരള ബാർ കൗൺസിൽ അംഗം അഡ്വ. എസ് മനോജ് ക്ളാസെടുത്തു. . മിഷൻ ജില്ലാ കോർഡിനേറ്റർ സിനു എബ്രഹാം, ജി.വി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ മനോജ് പി സൈമൺ, പ്രഥമാദ്ധ്യാപിക രജില ആർ രാജം, സജിനി മാത്യു, ജോസ് എബ്രഹാം, ജിജി ജോർജ്, പ്രീതാ ഷാജി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |