
റാന്നി: സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ റാന്നി താലൂക്കിലെ സഹകരണ സംഘങ്ങളിലെ വായ്പാ കുടിശ്ശികക്കാർക്കായി സംഘടിപ്പിക്കുന്ന ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് 'ആശ്വാസ് 19-ന് രാവിലെ 10ന് റാന്നി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. അഡ്വ. പഴകുളം മധു എം.എൽ.എ ഉദ്ഘാടനം ചെയ്യും. റാന്നി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ആർ. പ്രസാദ് അദ്ധ്യക്ഷത വഹിക്കും. കാലപ്പഴക്കമുള്ള വായ്പകൾക്കും ഗുരുതര രോഗബാധിതർ, രോഗികളുടെ കുടുംബാംഗങ്ങൾ, മാതാപിതാക്കൾ മരണപ്പെട്ട മക്കൾ തുടങ്ങിയവർക്കും സാമ്പത്തിക സ്ഥിതി പരിഗണിച്ച് പരമാവധി പലിശ ഇളവുകളോടെ ബാദ്ധ്യത തീർപ്പാക്കാവുന്നതാണ്; വിവരങ്ങൾക്ക്: ഫോൺ 9496324956.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |