
പന്തളം: തോട്ടക്കോണം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷ് ഭാഷാ പരിപോഷണ പദ്ധതിയായ ഇ.എൽ.ഇ പി. യുടെ പ്രവർത്തനോദ്ഘാടനം നടന്നു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അഡ്വ. യാമി സേതുകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ എച്ച് ഷിജു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ എസ്.എം.സി. ചെയർമാൻ ജി. അനൂപ് കുമാർ, പി.ടി.എ. വൈസ് പ്രസിഡന്റ് ബിജു കുര്യൻ, എസ്.എം.സി. വൈസ് ചെയർ പേഴ്‌സൺ സീതാ ലക്ഷ്മി, സീനിയർ അദ്ധ്യാപിക രാജശ്രീ, അദ്ധ്യാപകരായ സ്‌നേഹ സുഭാഷ്,ആർ നീതു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |